കുന്നന്താനം കുടുംബശ്രീ ഓണം ഫെസ്റ്റ് ഓഗസ്റ്റ് 28 മുതൽ

 കുന്നന്താനം ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ഓണം ഫെസ്റ്റ് മാന്താനം ചന്തയിൽ ഓഗസ്റ്റ് 28-ന് തുടങ്ങും. പഞ്ചായത്തിലെ 160 അയൽക്കൂട്ടങ്ങൾ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണസാധനങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ പ്രദർശനത്തിനും വിൽപ്പനയ്ക്കായും എത്തിക്കും. 18 സ്റ്റാളുകളാണ് ഒരുക്കുക. 

ഞായറാഴ്ച രാവിലെ പത്തിന് മാത്യു ടി.തോമസ് എം.എൽ.എ. ഉദ്‌ഘാടനംചെയ്യും. പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷതവഹിക്കും. തിങ്കളാഴ്ച 10-ന് ചേരുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ. മധുസൂദനൻനായർ അധ്യക്ഷതവഹിക്കും. ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ വനിതാ സംരംഭകരെ ആദരിക്കും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ