പത്തനംതിട്ട അബാന് മേല്പാല നിര്മാണത്തിന്റെ ഭാഗമായി അബാന് ജംഗ്ഷന് സമീപം പൈലിംഗ് പ്രവര്ത്തികള് നടക്കുന്നതിനാല് ആഗസ്റ്റ് 18 മുതല് അബാന് ജംഗ്ഷനില് നിന്നും മുത്തൂറ്റ് ഭാഗത്തേക്കുളള റിംഗ് റോഡില് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
കുമ്പഴയില് നിന്ന് വരുന്ന വാഹനങ്ങള് കണ്ണങ്കര ജംഗ്ഷനില് നിന്നും ഇടത്തോട്ട് തിരിഞ്ഞ് കല്ലറകടവ് റോഡ് വഴി റിംഗ് റോഡില് പ്രവേശിക്കണം. അടൂര്, പന്തളം ഭാഗത്ത് നിന്നും വരുന്ന റാന്നി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള് സ്റ്റേഡിയം ജംഗ്ഷനില് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് റിംഗ് റോഡില് പ്രവേശിച്ചു പോകണമെന്ന് പത്തനംതിട്ട കെആര്എഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു.