യാത്രയ്‌ക്കിടെ ദേഹാസ്വാസ്ഥ്യം ഉധ്യവയസ്‌കയെ ആശുപത്രിയിലെത്തിച്ച്‌ കെഎസ്‌ആര്‍ടിസി ബസ്‌ ജീവനക്കാര്‍


മല്ലപ്പള്ളി യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മധ്യവയസ്‌കയെ ആശുപത്രിയിലെത്തിച്ച്‌ കെഎസ്‌ആര്‍ടിസി ബസ്‌ ജീവനക്കാര്‍ മാതൃകയായി. മണര്‍കാട്‌ പള്ളിയില്‍നിന്ന്‌ കോഴഞ്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ ഉച്ചയ്ക്ക്‌ ഒന്നേകാലോടെയാണ്‌ പത്തനംതിട്ട സ്വദേശിനിയായ അറുപത്തിമുന്നുകാരിക്ക്‌ മല്ലപ്പള്ളിക്കു സമീപത്തുവച്ച്‌ അസ്വസ്ഥത അനുഭവപ്പെട്ടത്‌. 

കണ്ടക്ടര്‍ അരുണ്‍ദേവ്‌, ഡ്രൈവര്‍ സത്യന്‍ ബോസ് എന്നിവരുടെ സമയോചിതമായ ഇടപെടലില്‍ സ്വകാര്യ ആശുപതിയില്‍ എത്തിച്ചശേഷമാണ്‌ യാത്ര തുടര്‍ന്നത്‌. ചികിത്സ തേടിയ മധ്യവയസ്ക അരമണിക്കുറിനുശേഷം ആശുപത്രി വിട്ടു. 


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ