ആനിക്കാട്‌ പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പ് വാഹങ്ങൾ പിടിച്ചെടുത്തു

ആനിക്കാട്‌ പഞ്ചായത്തിലെ പൂളിക്കാമലയില്‍ അനധികൃത പച്ച മണ്ണെടുപ്പ്  നടത്തിയ 2 ടിപ്പര്‍ ലോറികളും 2 മണ്ണുമാന്തിയന്ത്രങ്ങളും  തഹസിൽദാറുടെ നേതൃത്വത്തില്‍ പിടികൂടി. 

പുളിക്കാമലയിലെ ക്വാറിയോടു ചേര്‍ന്നുള്ള സ്ഥലത്തുനിന്നു ദിവസങ്ങളായി മണ്ണെടുപ്പ്‌ നടക്കുന്നതായി കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു വാഹനങ്ങള്‍ പിടിച്ചെടുത്തത്‌. 

പാറ ഉല്പന്നങ്ങളാണെന്നു കരുതുന്നവിധം മണ്ണിനു മുകളില്‍ പടുത ഉപയോഗിച്ചു മൂടിയാണു ദിവസങ്ങളായി മണ്ണ്‌ കടത്തിയിരുന്നത്‌. തഹസില്‍ദാര്‍ എം.എസ്‌. രാജമ്മ, ഡപ്യൂട്ടി തഹസില്‍ദാര്‍ ഷിബു തോമസ്‌, വില്ലേജ്‌ ഓഫിസര്‍ ജി. ജയ്രശി എന്നിവരുടെ നേതൃത്വത്തിലാണ്‌ വാഹനങ്ങള്‍ പിടിച്ചെടുത്ത്‌.

അനധികൃതമായി ഖനനം ചെയ്ത മണ്ണിന്റെ അളവെടുത്ത്‌ മൈനിങ്‌ ആന്‍ഡ്‌ ജിയോളജിക്കും  തുടര്‍നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്കും സമര്‍പ്പിക്കും. മണ്ണ്‌ ഖനനം ചെയ്യുന്നതു തടഞ്ഞ്‌ നിരോധന ഉത്തരവും സ്ഥലം ഉടമയ്ക്കു നല്‍കിയതായി റവന്യൂ അധികാരികള്‍ പറഞ്ഞു

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ