മൂന്ന് പഞ്ചായത്തുകളിൽ പൈപ്പിട്ട് കഴിഞ്ഞു: ഇനിയും ടാറിങ് ബാക്കി

മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളുടെ കുടിവെള്ളപദ്ധതിക്കായി പ്രധാന റോഡുകൾ കുഴിച്ച് പൈപ്പിട്ട് കഴിഞ്ഞതായി വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ പറയുന്നു. ഇനി മൂന്ന് മാൻഹോളുകളുടെ പണി മാത്രമേ ബാക്കിയുള്ളൂ എന്നും ഇക്കാര്യം കാട്ടി പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകുമെന്നും ടാർ ചെയ്യേണ്ട ചുമതല പി.ഡബ്ല്യു.ഡി.ക്കാണെന്നും എക്സിക്യുട്ടീവ് എൻജിനീയർ പറയുന്നു.  

പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാനായി ഒരുകോടി രൂപ മരാമത്ത് വകുപ്പിന് വാട്ടർ അതോറിറ്റി മുൻകൂറായി അടച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ കാരണം ആനിക്കാട് പഞ്ചായത്തിലെ റോഡുകൾ കുളമായിക്കിടക്കാൻ തുടങ്ങിട്ടു മാസങ്ങൾ ആയി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ