കവിയൂരിൽ രണ്ടു ദിവസം മുൻപ് ഗൃഹപ്രവേശം നടന്ന വീടിന്റെ ജനാല കുത്തിത്തുറന്ന് മോഷണം

 കവിയൂരിൽ  രണ്ടുദിവസം മുമ്പ് ഗൃഹപ്രവേശം നടന്ന വീട്ടിൽ നിന്നു 23 പവൻ സർണവും 65,000 രൂപയും മോഷ്ടിച്ചു. വിദേശ മലയാളിയായ തോട്ടഭാഗത്ത് ഇട്ടുവിരുത്തിയിൽ കുന്നുംപുറത്ത് വീട്ടിൽ ഷാജി ചാക്കോയുടെ വീട്ടിലാണ് ജനാല കുത്തിത്തുറന്ന് മോഷണം നടത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചൊവ്വ പുലര്‍ച്ചയോടെയാണ് വീട്ടുകാര്‍ മോഷണ വിവരം അറിഞ്ഞത്. 

വീടിന്റെ പിൻഭാഗത്തെ മുറിയുടെ ജനാല കൊളുത്ത് തകർത്ത് അതിനോട് ചേർന്നിരുന്ന ഇരുമ്പ് അലമാര ജനാലയ്ക്ക് അരികിലേക്ക് വലിച്ചടുപ്പിച്ചായിരുന്നു മോഷണം. അലമാരയ്ക്ക് മുകളിൽ വെച്ചിരുന്ന താക്കോൽ എടുത്താണ് അലമാര തുറന്നത്. ബാഗുകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്.  തിങ്കളാഴ്ച വൈകീട്ടാണ് ഇവർ ആഭരണങ്ങളും പണവുമൊക്കെ വാടക വീട്ടിൽനിന്ന് കൊണ്ടുവന്ന് ഇതിനകത്തുവെച്ചത്. അലമാരയ്ക്ക് ഉള്ളിൽ ഇവ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനാൽ മോഷ്ടാക്കൾക്ക് അലമാര ജനാലയ്ക്ക് അരികിലേക്ക് വലിച്ചടുപ്പിക്കാൻ എളുപ്പമായി. ഷാജിയും ഭാര്യയും മകളും വീടിന്റെ ഒന്നാം നിലയിലായിരുന്നു കിടന്നത്. താഴത്തെ നിലയിൽ ഷാജിയുടെ മാതാപിതാക്കളും. ഇവര്‍ കിടന്നിരുന്ന മുറിക്ക് സമീപമുള്ള മുറിയിലാണ് മോഷണം നടന്നത്.

വീടിന്റെ ഒന്നാം നിലയുടെ പോര്‍ട്ടിക്കോയുടെ പുറത്ത് നിന്നും ഉള്ള വാതില്‍ കുത്തിത്തുറക്കാന്‍ മോഷ്ടാക്കള്‍ ശ്രമം നടത്തിയിരുന്നു. ശനിയാഴ്ച ആയിരുന്നു ഈ വീടിന്റെ കേറിത്താമസം. തിരുവല്ല ഡിവൈ.എസ്.പി. ടി.രാജപ്പന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് തുടർനടപടികൾ സ്വീകരിച്ചു. പത്തനംതിട്ടയിൽ നിന്നുള്ള ഫൊറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ