കോട്ടാങ്ങൽ ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിശേഷാൽ പൂജകൾ, വഴിപാടുകൾ എന്നിവ നടന്നു. ഭക്തജനങ്ങളുടെ വഴിപാടായി നിരവധി കലാപരിപാടികൾ ആനക്കൊട്ടിലിൽ അരങ്ങേറി.
ജഗദംബികയായ അമ്മയുടെ തിരുമുൻപിൽ നിരവധി കൊച്ചു കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി വിശ്വനാഥ് പി നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡണ്ട് സുനിൽ വെള്ളിക്കര സെക്രട്ടറി സുനിൽ റ്റി താന്നിക്കാപൊയ്കയിൽ എന്നിവർ നേതൃത്വം നൽകി.