കറുകച്ചാലില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു

കറുകച്ചാലില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു. പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്തായ അഖിലാണ്‌ കുത്തിയത്. കറുകച്ചാല്‍ പൊലീസ് സ്റ്റേഷന്‌ മുന്നില്‍ ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തിനൊപ്പം കറുകച്ചാലില്‍ വന്നതായിരുന്നു പാമ്പാടി കുറ്റക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി. മുന്‍ സുഹൃത്തായ അഖില്‍ കത്രിക കൊണ്ടാണ് പെൺകുട്ടിയെ ആക്രമിച്ചത്. കൈ വിരലിന് കുത്തേറ്റ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു . തുടര്‍ന്ന് പോലീസ് അഖിലിനെ അറസ്റ്റ് ചെയുകയും പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല.

പ്രണയപ്പകയെ തുടര്‍ന്നാണെന്നാണ് ആക്രമണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ