ശിശുദിനം: ഓൺലൈൻ പ്രശ്‌നോത്തരി

 ശിശുദിനാചരണത്തിന്റെ ഭാഗമായി, ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതു ജനങ്ങൾക്കുമായി വനിത ശിശു വികസന വകുപ്പ്, ‘മിഷൻ വാത്സല്യ’ യുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. 

മത്സരത്തിൽ പങ്കെടുക്കാനായി സംരക്ഷണ ബാല മൊബൈൽ ആപ്പായ ‘കുഞ്ഞാപ്പ്’ ഡൌൺലോഡ് ചെയ്ത് ‘events’ എന്ന ലിങ്കിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കണം. ബാല സംരക്ഷണ മൊബൈൽ ആപ്പായ കുഞ്ഞാപ്പ് Google പ്ലേ സ്റ്റോറിൽ Kunjaapp എന്ന പേരിൽ ലഭ്യമാണ്. 

Click Here for Downloading Kunjaapp

എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം നല്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന മൂന്ന് പേർക്ക് 5,000, 2,000, 1,000 എന്നിങ്ങനെ കാഷ് പ്രൈസ് ലഭിക്കും.  നവംബർ 21 നു ഉച്ചക്ക് 12 മണി വരെ ലഭിക്കുന്ന എൻട്രികൾ മാത്രമേ പരിഗണിക്കൂ.

Download Kunjaapp

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ