ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് വീഡിയോ സ്ട്രിംഗർമാരുടെ അപേക്ഷ ക്ഷണിച്ചു


 പത്തനംതിട്ട ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് വീഡിയോ സ്ട്രിംഗർമാരുടെ അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി-പ്ലസ് ടു യോഗ്യത അഭിലഷണീയം. ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്‌സ് ഓവർ നൽകി സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരുവർഷത്തെ പരിചയം. അപേക്ഷകൻ ജില്ലയിൽ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം.

അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മുൻപ് എടുത്തുപ്രസിദ്ധീകരിച്ച മൂന്ന്‌ വീഡിയോകളുടെ ലിങ്ക് എന്നിവ അടയ്ക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ തപാലിലോ നേരിട്ടോ നൽകാം. അവസാന തീയതി ഡിസംബർ ഒന്ന് അഞ്ചുമണി. ഫോൺ: 0468-2222657.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ