കല്ലൂപ്പാറ സ്കൂള്‍ വിദ്യാര്‍ഥികളെ ശല്യപ്പെടുത്തിയിരുന്ന 2 യുവാക്കളെ നാട്ടുകാര്‍ പിടികുടി പൊലീസില്‍ ഏല്‍പിച്ചു. കല്ലൂപ്പാറ പഞ്ചായത്ത് ഓഫിസിനു സമീപത്തുനിന്ന് ഇന്നലെ നാലുമണിയ്ക്കുശേഷമാണ് ഇവരെ പിടികൂടിയത്.
ഇടവഴികളിലിരുന്ന് പെണ്‍കുട്ടികളെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടുപേരെയും കിഴ്വായ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചു.