പ്രണയം നടിച്ച്‌ പതിനേഴുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന്‍ അറസ്റ്റില്‍

സ്‌കൂളില്‍ പഠിക്കുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരൻ അറസ്റ്റിൽ. കോഴഞ്ചേരി ഈസ്റ്റ് കെ.എസ്.എച്ച്‌.ബി കോളനിയില്‍ ബിജിത്തിനെ ആണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.

ഒൻപതു മാസം മുന്‍പ് പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ബിജിത്ത് പ്രണയത്തിലായിരുന്നു. വാഹനങ്ങളില്‍ പല സ്ഥലങ്ങളിലും കൊണ്ടുപോയാണ് ഇയാള്‍ ലൈംഗിക ചൂഷണം നടത്തിയത്. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഈ വിവരം പുറത്തു വന്നത്.

ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ.മനോജ്, എസ്.ഐ അനിരുദ്ധന്‍, സി.പി.ഓ സൈഫുദ്ദീന്‍, ബിനു, ഹരികൃഷ്ണന്‍, വിഷ്ണു സുജ അല്‍ഫോന്‍സ്, ബിനു കെ. ഡാനിയേല്‍ എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ