പത്തനംതിട്ട ജില്ലയിൽ പൊതുവിപണിയില്‍ പരിശോധന ശക്തമാക്കി

 പൊതുവിപണിയില്‍ പരിശോധന ശക്തമാക്കിപൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ  തടയുന്നതിനും വിലവര്‍ധനവ്  പിടിച്ചു നിര്‍ത്തുന്നതിനുമായി ജില്ലയില്‍ സംയുക്ത പരിശോധന ശക്തമാക്കി. 

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുടെ നേതൃത്വത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്,  ലീഗല്‍ മെട്രോളജി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയ സ്‌ക്വാഡാണ് പൊതുവിപണിയില്‍ പരിശോധന നടത്തുന്നത്. 

സംയുക്ത സ്‌ക്വാഡ് പത്തനംതിട്ട ജില്ലയിലാകെ 18 പലച്ചരക്ക് മൊത്ത വ്യാപാര ശാലകളിലും, 26 ചില്ലറ പലച്ചരക്ക്  വ്യാപാര ശാലകളിലും,  32 പഴം, പച്ചക്കറി  സ്റ്റാളുകളിലും, അഞ്ച് ചിക്കന്‍  സ്റ്റാളുകളിലും, അഞ്ച് ഹോട്ടലുകളിലും, ഒരു സൂപ്പര്‍ മാര്‍ക്കറ്റിലും  പരിശോധന നടത്തി. 

തുടര്‍ന്നുളള ദിവസങ്ങളിലും പൊതുവിപണി പരിശോധനകള്‍ ഉണ്ടാകുമെന്നും പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത അമിത വില ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍  അറിയിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ