പുറമറ്റം ഗ്രാമ പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പുറമറ്റം ഗ്രാമ പഞ്ചായത്തിലെ നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ- ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സഹായിക്കുന്നതിനുമായി കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് (ഒഴിവ് - ഒന്ന്) അപേക്ഷ ക്ഷണിച്ചു.

യോഗ്യത - സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് പ്രാക്ടീസ് (ഡി.സി.പി) / ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദത്തിനൊപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. അവസാന തീയതി ഈ മാസം 14. പ്രായ പരിധി: 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍ (പട്ടിക ജാതി - പട്ടിക വര്‍ഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് ഉണ്ടായിരിക്കും).

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയ്‌ക്കൊപ്പം യോഗ്യത, പ്രായം, ജാതി തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സെക്രട്ടറി പുറമറ്റം ഗ്രാമപഞ്ചായത്ത്, പുറമറ്റം പി.ഒ എന്ന മേല്‍വിലാസത്തിലോ puramattomgp@gmail.com എന്ന ഇ മെയില്‍ ലഭ്യമാക്കണം. 

ഫോണ്‍: 0469 2 664 527, 9745 576 672

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ