കറുകച്ചാലിൽ അയൽവാസിയുടെ കാറിന് തീയിടുന്നതിനിടെ പൊള്ളലേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ

 കറുകച്ചാൽ മാന്തുരുത്തിയിൽ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാറിന് തീയിടുന്നതിനിടയില്‍ എഴുപതുകാരനു ​ഗുരുതരമായി പൊള്ളലേറ്റു. കണ്ണമ്പള്ളി ടോമിച്ചന്റെ കാറിന് അയല്‍വാസിയായ ചന്ദ്രശേഖരനാണ് തീയിട്ടത്. തീയിടുന്നതിനിടയിൽ പൊള്ളലേറ്റ ചന്ദ്രശേഖർ(76) കോട്ടയം മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി എഴുമണിയോടെയായിരുന്നു കാറിന് തീയിട്ടത്. വീട്ടുമുറ്റത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാറിന്റെ ഒരു വശത്തും ജനലിനും തീപിടിച്ചത് കണ്ടത്. സമീപത്ത് പൊള്ളലേറ്റ് ചന്ദ്രശേഖറും ഉണ്ടായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് തീയണച്ചത്. കറുകച്ചാല്‍ പൊലീസ് സ്ഥലത്തെത്തിയാണ് ചന്ദ്രശേഖറിനെ ആശുപത്രിയിലെത്തിച്ചത്. അതേസമയം, അയല്‍വാസിയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ടോമിച്ചന്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ