റാന്നിയിൽ കാറുകൾ മറിഞ്ഞു

 കുമ്പളാംപൊയ്കയിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. വെള്ളത്തിൽ മുങ്ങിയ കാറിൽനിന്ന്‌ നാട്ടുകാർ ദമ്പതിമാരെ അതിവേഗം പുറത്തെത്തിച്ച്‌ രക്ഷപ്പെടുത്തി. പത്തനാപുരം സ്വദേശി സജിയും ഭാര്യയുമാണ് രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ 10.30-ഓടെ മണ്ണാറക്കുളഞ്ഞി-പമ്പ ശബരിമലപാതയിൽ കുമ്പളാംപൊയ്ക സി.എം.എസ്. സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. വടശ്ശേരിക്കര ഭാഗത്തേക്കുപോയ കാർ നിയന്ത്രണംവിട്ട് പത്തടിയോളം താഴ്ചയുള്ള കുമ്പളാംപൊയ്ക തോട്ടിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ വ്യാപാരികളും ഡ്രൈവർമാരും നാട്ടുകാരുംചേർന്ന് ഇരുവരെയും പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയുണ്ടായിരുന്നതിനാൽ തോട്ടിൽ നല്ല ഒഴുക്കുണ്ടായിരുന്നു. വാഹനത്തിന്റെ ഡോറുകൾ തുറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. വെട്ടിപ്പൊളിച്ചാണ് സജിയെ പുറത്തെടുത്തത്. വാഹനം ചെരിച്ചാണ് മറുഭാഗത്തുനിന്ന്‌ ഭാര്യയെ പുറത്തെടുത്തത്. ഇരുവർക്കും കാര്യമായ പരിക്കുകളില്ല. 

പെരുനാട് എരുവാറ്റുപുഴയ്ക്ക് സമീപം തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.

മലപ്പുറം പൊന്നാനി ഇടപ്പാൾ സ്വദേശികളായ അക്ഷയ്(26), രതീഷ്(27), ശാരദ(63), കാർത്യായനി(68) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരുനാട് കമ്യൂണിറ്റി ഹെൽത്ത്് സെന്ററിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ മണ്ണാറക്കുളഞ്ഞി-പമ്പ ശബരിമല പാതയിൽ എരുവാറ്റുപുഴ കവലയ്ക്കുസമീപം അങ്കണവാടിപ്പടി വളവിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് അപകടം. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ