സുതാര്യവും വേഗത്തിലുള്ളതുമായ ഫയൽ നീക്കങ്ങൾക്കുവേണ്ടി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തി. കടലാസ് രഹിത ഓഫീസ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിമി ലിറ്റി കൈപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ അഡ്വ. പ്രകാശ് ചരളേൽ, സി.എൻ. മോഹനൻ, സിന്ധു സുബാഷ് കുമാർ, അംഗങ്ങളായ ലൈല അലക്സാണ്ടർ, ഈപ്പൻ വർഗീസ്, സുധികുമാർ, ജഞാനമണി മോഹനൻ, ആനി രാജു, ബി.ഡി.ഒ. ലക്ഷ്മിദാസ് എന്നിവർ പ്രസംഗിച്ചു.