മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് രാജിവെച്ചു. യു.ഡി.എഫ്. മുൻ തീരുമാനപ്രകാരമാണ് നടപടി. അടുത്ത ഒന്നരവർഷക്കാലം പതിനാലാം വാർഡ് മെമ്പർ ബിന്ദുമേരി തോമസിനാണ് (കോൺഗ്രസ്) ഈ സ്ഥാനം. അവസാന ഒന്നരവർഷം മൂന്നാംവാർഡ് അംഗം എസ്.വിദ്യാമോൾ (കേരള കോൺഗ്രസ്-ജെ) പ്രസിഡന്റാകും.