ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; മല്ലപ്പള്ളിയിൽ നിയന്ത്രണം തെറ്റിയ ബസ് മറിഞ്ഞു

 ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു. കോട്ടയത്ത് നിന്നും  റാന്നിലേക്ക് പോയ  പോയ വിജയലക്ഷ്മി ബസാണ് അപകടത്തില്‍പെട്ടത്. ചേർത്തോടിനും പാടിമണ്ണിനും മദ്ധ്യേ അശ്വതിപ്പടിക്ക് സമീപമാണ് അപകടം ഉണ്ടായത്.

നിയന്ത്രണം തെറ്റിയ ബസ്  റോഡിന്റെ വശത്തേക്ക് മറിഞ്ഞു മരത്തിലിടിച്ച് നില്‍ക്കുകയുമായിരുന്നു. ബസ് ഡ്രൈവറെയും പരിക്കേറ്റ യാത്രികാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രികര്‍ക്ക് ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമിക വിവരം.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ