മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധ. നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ. മല്ലപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഏറ്റതെന്നാണ് പരാതി.
ചെങ്ങന്നൂരിൽ നിന്നുള്ള കേറ്ററിംഗ് സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങൾ എത്തിച്ചത്. എന്നാൽ അതേ ദിവസം മറ്റു സ്ഥലങ്ങളിൽ കൊടുത്ത ഭക്ഷണത്തെ കുറിച്ച് പരാതികൾ ഇല്ലെന്നു കാറ്ററിംഗ് സ്ഥാപനം പറയുന്നു.