ടീം ലീഡർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ അപേക്ഷ ക്ഷണിച്ചു

ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവന്‍ ഗ്രാമീണഭവനങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജലജീവന്‍ പദ്ധതിയുടെ ഐ.എസ്.എജോലികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിന് പരിചയമുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടംബശ്രീ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. പ്രായ പരിധി ഡിസംബര്‍ ഒന്നിന് 20 വയസ് പൂര്‍ത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം.

ഒഴിവുള്ള പഞ്ചായത്തുകള്‍

ടീം ലീഡര്‍ : മലയാലപ്പുഴ, അരുവാപ്പുലം, തുമ്പമണ്‍, കുളനട, മെഴുവേലി, ആറന്‍മുള, പെരിങ്ങര, കടപ്ര.

വിദ്യാഭ്യാസയോഗ്യത :  എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി. ഗ്രാമവികസനം/ ജലവിതരണ പദ്ധതികളില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം.രണ്ട് പഞ്ചായത്തിന് ഒരാള്‍ എന്ന നിലയില്‍ നിയമനം.

കമ്മ്യൂണിറ്റി എഞ്ചിനിയര്‍ : റാന്നി, പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ചെന്നീര്‍ക്കര, വള്ളിക്കോട്.

വിദ്യാഭ്യാസ യോഗ്യത : ബി-ടെക് /ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്). ഗ്രാമവികസനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. നിയമനം : രണ്ട് പഞ്ചായത്തിന് ഒരാള്‍ എന്ന നിലയില്‍.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ : ചെന്നീര്‍ക്കര, കുളനട, മൈലപ്ര, പെരിങ്ങര, തുമ്പമണ്‍.

വിദ്യാഭ്യാസയോഗ്യത : ബിരുദം. ഗ്രാമവികസനം/ സാമൂഹ്യസേവനം/ ജലവിതരണ പദ്ധതികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ പൂരിപ്പിച്ച അപേക്ഷ, ബയോഡേറ്റ, (വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം) കുടുംബശ്രീ ജില്ലാമിഷന്‍ ,മൂന്നാംനില കളക്ട്രേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അവസാന തീയതി 2023 ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ചു വരെ. അതിനുശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍: 0468 2221807.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ