ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്ര ഉത്സവ​ക്കൊടിയേറ്റ് 28-ന്

 ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിലെ കുംഭപ്പൂര പൊങ്കാല ഉത്സവം  28-ന് ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് ഏഴിന് തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, ആനന്ദ് നാരായണൻ ഭട്ടതിരി എന്നിവർ ചേർന്ന് കൊടിയേറ്റും. കൊല്ലം ശിവഗംഗാലയം സംഘത്തിന്റെ തിരുനാമജപം, ആനിക്കാട് വിവേകാന്ദ സമിതിയുടെ ഭജന, പെരുമ്പാവൂർ മാർഗി രാമൻ ചാക്യാരുടെ കൂത്ത് എന്നിവയും നടക്കും.

ബുധനാഴ്ച രാത്രി എട്ടിന് ആനിക്കാട് ശിവപാർവതി സംഘത്തിന്റെ തിരുവാതിര, ശിവപാർവതി ബാലഗോകുലത്തിന്റെ ഡാൻസ്.

വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഡോ. അലക്സാണ്ടർ ജേക്കബിന്റെ മതപ്രഭാഷണം, എട്ടിന് അപർണ ബാബു വയലിനിലും കണ്ണൂർ താണ്ഡവം ബ്രദേഴ്‌സ് ചെണ്ടയിലും തീർക്കുന്ന സംഗീതസമന്വയം എന്നിവ നടക്കും.

വെള്ളിയാഴ്ച രാവിലെ 11.30-ന് ഉത്സവബലി ദർശനം, രാത്രി എട്ടിന് ചെട്ടികുളങ്ങര കാവ്യകലാ സമിതിയുടെ കുത്തിയോട്ടച്ചുവടും പാട്ടും, മാർച്ച് നാല് രാവിലെ 8.30-ന് ആനിക്കാട് ശ്രീദേവിവിലാസം വനിതാ സമാജത്തിന്റെ നാരായണീയ പാരായണം, രാത്രി 8.30-ന് കാവടി ഹിഡുംബൻപൂജ, കാവ്യകൃഷ്ണ നയിക്കുന്ന നാഗർകോവിൽ നൈറ്റ് ബേർഡ്‌സിന്റെ ഗാനമേള എന്നിവയുണ്ട്.

മാർച്ച് അഞ്ച് രാവിലെ ഒൻപതിന് ആനിക്കാട് ശിവപാർവതി ബാലഗോകുലത്തിന്റെ ഭഗവദ്‌ഗീത പാരായണം, രാത്രി എട്ടിന് കറുകച്ചാൽ നൃത്താഞ്ജലിയുടെ ഡാൻസ്, രാത്രി പത്തിന് കാവടിവിളക്ക്, മാർച്ച് ആറ് രാവിലെ ഒൻപതിന് പല്ലാരുകര ഇല്ലത്തേക്ക് കാവടി ഘോഷയാത്ര, തുടർന്ന് കാവടിയാട്ടം, ഒന്നിന് കാവടി അഭിഷേകം, രാത്രി 11-ന് പള്ളിവേട്ട എന്നിവ നടക്കും.

കുംഭപ്പൂര ദിവസമായ മാർച്ച് ഏഴ് രാവിലെ ഒൻപതിന് നാലമ്പലത്തിനുള്ളിൽ ക്ഷേത്രം മേൽശാന്തി പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി, ഡോ. ഗോപാൽ കെ.നായർ എന്നിവർ കാർമികത്വം വഹിക്കും. 

പൊങ്കാല നടി ഭാമ ഉദ്ഘാടനം ചെയ്യും. നടി കല്ലു (ദേവനന്ദ) ഭദ്രദീപ പ്രകാശനം നടത്തും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ആതുരസഹായ വിതരണം നടത്തും. 

ശ്രീലക്ഷ്മി ജയകുമാറിന്റെ സംഗീത സദസ്സ്‌, സുമേഷ് മല്ലപ്പള്ളിയുടെ ഗാനമേള എന്നിവയും നടക്കും. ഉച്ചയ്ക്ക് 12-ന് ആറാട്ട് സദ്യയുമുണ്ട്. വൈകീട്ട് ഏഴിന് ആറാട്ട്, ഹരിപ്പാട് രാധേയം സംഘത്തിന്റെ ഭജൻ, 11.30-ന് കളമെഴുത്തും പാട്ടും എന്നിവയോടെ ഉത്സവം സമാപിക്കും. ശിവപാർവതി ക്ഷേത്രം ദേവസ്വം ട്രസ്റ്റ് രക്ഷാധികാരി ആർ.സുരേഷ് കുമാർ, പ്രസിഡന്റ് എ.വി.രാജേഷ്, സെക്രട്ടറി എൻ.ടി.സുനിൽകുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ