വിവാഹ വാഗ്ദാനം നല്‍കി പീഡനം: തടിയൂരിൽ യുവാവ് അറസ്റ്റില്‍

 വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ തടിയൂർ കുരിശുവട്ടം മണക്കാലപുറത്ത് ടോജി ഫിലിപ്പ് (30) അറസ്റ്റിൽ. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകും മുൻപായിരുന്നു പീഡനം. 2021 ജനുവരി 4 മുതൽ പലതവണ പീഡിപ്പിച്ചതായാണ് മൊഴി. 

വനിതാ ഹെൽപ്‌ലൈനിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് റജിസ്റ്റർ ചെയ്തു. കോയിപ്രം പൊലീസ് ഇന്നലെ പുലര്‍ച്ചെ വീടിനു സമീപത്തു നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍, ഇയാള്‍ കുറ്റം സമ്മതിച്ചു. 

പെൺകുട്ടിയുടെ മൊഴി തിരുവല്ല ജെഎഫ്എംസി രണ്ട് കോടതി രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ