ഭക്തിസാന്ദ്രമായി കോട്ടാങ്ങൽ പൊങ്കാല

കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ആചാരപൂർവ്വം കൊണ്ടാടി. രാവിലെ 7 30ന് കല്ലുപ്പാറ ശ്രീ ഭഗവതിയെ ക്ഷേത്രത്തിലേക്ക് എതിരേൽ ക്കുകയും,ഇരു ഭഗവതിമാർക്കും പ്രത്യേക പൂജകൾ നടത്തുകയും ചെയ്തു. 

ക്ഷേത്രത്തിൽ നടന്ന പൊങ്കാല സമ്മേളനം നാരീശക്തി പുരസ്കാര ജേതാവും സാമൂഹിക പ്രവർത്തകയുമായ എം എസ് സുനിൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് സുനിൽ വെള്ളിക്കര  അധ്യക്ഷത വഹിച്ച യോഗത്തിൽ ടി സുനിൽ, രാജശേഖരൻ കാരക്കാട് എന്നിവർ പ്രസംഗിച്ചു. 

തന്ത്രിമുഖ്യൻ  പറമ്പൂരില്ലത്തു ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാട് പണ്ടാര അടുപ്പിലേക്ക് അഗ്നിപകർന്നതോടെ അന്തരീക്ഷം ദേവി സ്തുതികളാൽ മുഖരിതമായി. തുടർന്നു പൊങ്കാല സമർപ്പണവും ഭക്തജനങ്ങൾക്കുള്ള അന്നദാനവും നടന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ