കവിയൂരിൽ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി യുവാവ് അറസ്റ്റില്‍

കവിയൂരിലെ വീട്ടു വളപ്പില്‍ കഞ്ചാവ് കൃഷി ചെയ്തിരുന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഉതുംകുഴി വീട്ടില്‍ അഭിലാഷ് അനിലിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികളാണ് എക്‌സൈസ് സംഘം പിടികൂടിയത്. 

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്. 

എക്‌സൈസ് ഉദ്യോഗസ്ഥരായ എ.പി ബിജു, ബിനു വര്‍ഗീസ്, പ്രേം ശ്രീധര്‍, വി. രാജേഷ്, പ്രേം ആനന്ദ്, എല്‍. അബ്ദുല്‍ സലാം, ഷമീന ഷാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ പരിശോധന നടത്തി അഭിലാഷിനെ അറസ്റ്റ്‌ ചെയ്തത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ