തിരുവല്ലയില്‍ ഹോട്ടല്‍ ജീവനക്കാരിക്ക് നേരെ കൈത്തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റില്‍

 തിരുവല്ല നഗര മധ്യത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ ശുചീകരണ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. നെടുമ്പ്രം വൈപ്പിനാലില്‍ ജോമി മാത്യു(42)വാണ് അറസ്റ്റിലായത്. വനിതാ സുഹൃത്തിനൊപ്പം ഇന്നലെ രാവിലെയാണ് ജോമി മുറിയെടുത്തത്. ഇന്ന് രാവിലെയാണ് ജീവനക്കാരിക്ക് നേരെ ആക്രമണം ഉണ്ടായത്.

മുറി വൃത്തിയാക്കാനായി എത്തിയ ക്ലീനിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരി അല്‍പ്പ നേരത്തേക്ക് മുറിയില്‍ നിന്നു പുറത്തേക്ക് ഇറങ്ങി നിൽക്കാൻ ജോമിയോട് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ജോമി ജീവനക്കാരിക്ക് നേരേ തോക്ക് ചൂണ്ടി കൈയേറ്റം ചെയ്യുകയായിരുന്നു.

ജീവനക്കാരി ബഹളം വച്ചതോടെ മറ്റ് ജീവനക്കാര്‍ ഓടിയെത്തി ജോമിയെ കീഴ്‌പ്പെടുത്തുകയും പൊലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു. ലൈസന്‍സ് ആവശ്യമില്ലാത്ത കൈത്തോക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആംസ് ആക്‌ട് ഇട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ