തിരുവല്ലയിൽ കഞ്ചാവുമായി യുവാവ് പിടിയില്‍

 തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ട്രാവൽ ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരു കിലോ ഗ്രാം കഞ്ചാവുമായി കുറ്റപ്പുഴ സ്വദേശിയായ അഖില്‍ ബാബു (22) ആണ് പൊലീസ് പിടിയിലായത്.

ഇന്ന് രാവിലെ പത്തരയോടെ എറണാകുളത്ത് നിന്നും എത്തിയ ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് പ്രതി തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. ട്രെയിനില്‍നിന്നും ഇറങ്ങി വീട്ടിലേക്ക് പോകും വഴി ഡാന്‍സാഫ് സംഘവും തിരുവല്ല പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ