തിരുവല്ലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ മരിച്ചു

 തിരുവല്ലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടറിന് പിന്നില്‍ ഇരുന്ന് സഞ്ചരിച്ചിരുന്ന ചുമത്ര സ്വദേശി മരിച്ചു. ചുമത്ര ബിനില്‍ നിവാസില്‍ ജി ദേവദാസ് (65) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കിഴക്കന്‍ മുത്തൂര്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം.

തിരുവല്ല നഗരത്തിലേക്ക് വരാനായി മറ്റൊരാളുടെ സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്ന് സഞ്ചരിക്കവേ ദേവദാസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ റാന്നി സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ അഘാധത്തിൽ റോഡിലേക്ക് തലയടിച്ചു വീണ ദേവദാസിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തിരുവല്ല പൊലീസ് കേസെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ