റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. വെള്ളയിൽ ഓറോലിക്കുഴിയിൽ ജോളി മാത്യുവിന്(49) ആണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ കുരിശുമുട്ടം-തടിയൂർ റോഡിലാണ് സംഭവം. തടിയൂർ ഭാഗത്തുനിന്നും കുരിശുമുട്ടത്തേക്ക് വരും വഴി റോഡിലേക്ക് ഓടി എത്തിയ കാട്ടുപന്നി ബൈക്കിലിടിക്കുകയായിരുന്നുവെന്ന് ജോളി മാത്യു പറഞ്ഞു. ഇടതുകാലിനും കൈയ്ക്കും പരിക്കേറ്റു. റാന്നി താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി.