ആനിക്കാട് പഞ്ചായത്ത് ബഡ്ജറ്റിൽ കൃഷിക്ക് മുൻഗണന

 നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി എന്നിവയ്ക്ക് മുൻഗണന നൽകി 11,91,56,442 രൂപ വരവും 11,75,39,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് തോമസ് മാത്യു അവതരിപ്പിച്ചു.

കന്നുകുട്ടി പരിപാലനം, പാലിന് സബ്‌സിഡി, മുട്ടക്കോഴി വളർത്തൽ, മത്സ്യ കൃഷി തുടങ്ങിയവയ്‌ക്കായി ആകെ 52,89,600 രൂപ ഉത്പാദന മേഖലയിൽ വകയിരുത്തി. സേവന മേഖലയിൽ 4,18,62,900 രൂപ നീക്കിവെച്ചു. 

ലൈഫ്ഭവന പദ്ധതിക്കായി 21ലക്ഷം രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി രണ്ടുകോടി രൂപയും പട്ടികജാതി വിഭാഗത്തിന് 45,06,000 യും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പശ്ചാത്തല മേഖലയിൽ വിവിധ റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനായി 1,21,04,000 കണക്കാക്കുന്നു. 

പ്രസിഡന്റ്‌ ലിൻസി മോൾ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ലൈലാ അലക്സാണ്ടർ, മോളിക്കുട്ടി സിബി, സി.സി.പ്രേംസി, പ്രമീള വസന്ത് മാത്യു, സി.എസ്.ശാലിനി, സുജ എച്ച്., വിജയലക്ഷ്മി പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ