മല്ലപ്പള്ളിയിൽ വീണ്ടും തീപിടുത്തം


മല്ലപ്പള്ളിയിൽ വീണ്ടും തീപിടിത്തം. ഇന്ന് രാവിലെ മല്ലപ്പള്ളി പാലത്തിനു സമീപം മാവിള ബിൽഡിങ്ങിനു സമീപം ഉള്ള സ്ഥലത്തിലാണ് തീ പടർന്നത്. വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാവാം തീ പടർന്നത് എന്ന് സമീപവാസികൾ പറയുന്നു. മിനിറ്റുകൾക്കകം തീ ആളിപ്പടരുക ആയിരുന്നു.  

സമീപവാസികൾ തീയണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമല്ലാതായതോടെ സംഭവം അറിഞ്ഞെത്തിയ കീഴ്വായ്പൂർ പോലീസ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തിരുവല്ലയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.സ് സനിൽ കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയെത്തിയാണ് തീ പൂർണമായും അണച്ചത്. 

വേനൽ കടുത്തതോടെ മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ തീ പടർന്നു പിടിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു. മല്ലപ്പള്ളിയിൽ ആധുനിക സംവിധാനത്തോടെയുള്ള ഫയർ സ്റ്റേഷൻ സ്ഥാപിക്കണ്ടിയതിന്റെ ആവിശ്യകതയിലേക്ക് തുടർച്ചയായുള്ള തീപിടുത്തം വിരൽ ചൂണ്ടുന്നത്.

News & Photos : yatratechtv

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ