കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം. ബിജെപി സ്ഥാനാർത്ഥി കെ ബി രാമചന്ദ്രൻ 93 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎമ്മിൽ നിന്ന് സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു.
കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത് പോയി. യുഡിഎഫിന്റെ കുത്തകയായിരുന്ന ഏഴാം വാർഡ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎം പിടിച്ചെടുക്കുയായിരുന്നു.
സിപിഎം അംഗമായിരുന്ന സത്യന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്തരിച്ച വാർഡ് മെമ്പറുടെ ഭാര്യയെ തന്നെയാണ് സിപിഎം സ്ഥാനാർത്ഥിയായി ഇത്തവണ മത്സരിച്ചിരുന്നത്.
വോട്ടിംഗ് നില
- രാമചന്ദ്രൻ കെ ബി (ബി ജെ പി) – 454
- സുജ സത്യൻ (എൽ ഡി എഫ്) – 361
- രാജൻ കുഴിപ്പലത്ത് (യു ഡി എഫ്) -155