പാചകവാതക വിലയില്‍ വന്‍ വര്‍ധന

 രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.

ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1103 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍. വാണിജ്യ സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 350 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2119.50 രൂപയായി. 

എല്ലാം മാസവും ഒന്നാംതീയതി പാചകവാതകത്തിന്റെ വില എണ്ണകമ്ബനികള്‍ പുനഃ പരിശോധിക്കാറുണ്ട്. ഈ വർഷം ഇത് രണ്ടാം തവണയാണ് വാണിജ്യ എൽപിജി സിലിണ്ടർ വില വർധിപ്പിക്കുന്നത്. നേരത്തെ ജനുവരി ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറിന് യൂണിറ്റിന് 25 രൂപ വർധിപ്പിച്ചിരുന്നു. ഓരോ കുടുംബത്തിനും ഒരു വർഷം സബ്‌സിഡി നിരക്കിൽ 14.2 കിലോ വീതമുള്ള 12 സിലിണ്ടറുകൾക്ക് അർഹതയുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ