കല്ലൂപ്പാറ ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ 71.60 ശതമാനം പേർ വോട്ട് ചെയ്തു. അമ്പാട്ടുഭാഗം ഗവ.എൽ.പി.സ്കൂളിലെ രണ്ട് ബൂത്തുകളിലായി 970 പേരാണ് ചൊവ്വാഴ്ച സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.
വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10 മണിക്ക് കല്ലൂപ്പാറ പഞ്ചായത്ത് ഓഫീസ് ഹാളിൽ ആരംഭിക്കും. ഫലം അപ്പോൾ തന്നെ www.lsgelection.kerala.gov.in സെറ്റിലെ ട്രെൻഡിൽ ലഭിക്കും.
വാർഡ് മെമ്പറായിരുന്ന സി.പി.എം. അംഗം കെ.കെ.സത്യൻ അന്തരിച്ചതിനെത്തുടർന്നാണ് സ്ഥാനം ഒഴിവ് വന്നത്. സീറ്റ് നിലനിർത്താൻ സത്യന്റെ ഭാര്യ സുജയെയാണ് ഇടതുമുന്നണി സ്ഥാനാർഥിയാക്കിയത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ രാമചന്ദ്രനാണ് എൻ.ഡി.എ.ക്കുവേണ്ടി രംഗത്ത്. യു.ഡി.എഫ്. പ്രതിനിധിയായി രാജൻ കുഴിപ്പുലത്ത് മത്സരിച്ചു.