നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് ഒഇടി / ഐഇഎല്‍ടിഎസ് കോഴ്‌സുകള്‍

നോര്‍ക്ക റൂട്ട്‌സ് പുതുതായി ആരംഭിക്കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ (എന്‍ഐഎഫ്എല്‍) ഒഇടി/ഐഇഎല്‍ടിഎസ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഫിസിയോ തെറാപ്പിസ്റ്റുകള്‍, ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍, ഡയറ്റീഷ്യന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

 ബിപിഎല്‍ വിഭാഗത്തിനും എസ്‌സി, എസ്ടി  വിഭാഗത്തിനും പഠനം പൂര്‍ണമായും സൗജന്യമായിരിക്കും. മറ്റ് എപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം ഫീസ് അടച്ചാല്‍ മതിയാകും.

 യോഗ്യരായ അധ്യാപകര്‍, മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള  അധ്യാപക- വിദ്യാര്‍ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, എയര്‍ കണ്ടീഷന്‍ഡ് ക്ലാസ് മുറികള്‍ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന വിദേശത്ത് തൊഴില്‍ നേടാനും അവസരവുമുണ്ട്.

 താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നോര്‍ക്ക -റൂട്ട്‌സിന്റെ www.nifl.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച്  അപേക്ഷ സമര്‍പ്പിക്കാമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. 

 കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ