കല്ലൂപ്പാറയിൽ അഞ്ചാംക്ലാസ് വിഭ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങരൂര്‍ ചുരക്കുറ്റിക്കല്‍ ഭുവനേശ്വരന്‍ പിള്ളയാണ് (മണിയപ്പന്‍-58) പിടിയിലായത്. ML
ജനുവരി മുതല്‍ ആരുമില്ലാത്ത സമയത്ത് കൂട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്. പോക്സോ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.