മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ കെട്ടിടനികുതി സ്വീകരിക്കുന്നതിന് ക്യാമ്പുകൾ തുടങ്ങി. പിഴകൂടാതെ തുകയടയ്ക്കാൻ അവസരമുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് പ്രവർത്തിക്കുക.
തീയതി, സ്ഥലം, വാർഡുകൾ എന്ന ക്രമത്തിൽ.
- മാർച്ച് എട്ട്-കീഴ്വായ്പൂര് അങ്കണവാടി (7, 8, 9, 11)
- മാർച്ച് ഒൻപത്-പരിയാരം അങ്കണവാടി (12), മല്ലപ്പള്ളി പഞ്ചായത്ത് ഹാൾ
- മാർച്ച് 10-കൈപ്പറ്റ പാരിഷ് ഹാൾ (13, 14)
- മാർച്ച് 13-പരക്കത്താനം സെയ്‌ന്റ് തോമസ് കോളേജ് (6, 10).