ചെങ്ങരൂര്‍ചിറയില്‍ വാഹനാപകടത്തില്‍‌ പരിക്കേറ്റ ഗൃഹനാഥന്‍‌ മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചെങ്ങരൂര്‍ കണിച്ചേരില്‍ ചെള്ളേട്ട് പുത്തന്‍പുരയില്‍ കെ.എം.മത്തായിയുടെ മകന്‍ വര്‍ഗീസ് മാത്യുവാ (സണ്ണി-64) ണ് മരിച്ചത്. 

കഴിഞ്ഞ 14ന് ഉച്ചയ്ക്ക് 12.30ന് ചെങ്ങരൂര്‍ചിറയില്‍ ആക്ടീവ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. 

മല്ലപ്പള്ളിയിലേക്കു സ്കൂട്ടറില്‍ പോയ സണ്ണിയും തിരുവല്ലയിലേക്കു പോകുകയായിരുന്നു ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച്‌ സണ്ണിക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മരിച്ചു. 

സംസ്കാരം ശനിയാഴ്ച 11.30ന് മൂശാരിക്കവല ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ സെമിത്തേരിയില്‍. ഭാര്യ: ആനിക്കാട് പറങ്കിമാമൂട്ടില്‍ ഗ്രേസി വര്‍ഗീസ്. മക്കള്‍: സവിത, സുബിന്‍, സനല്‍ (ഇരുവരും ബിലീവേഴ്‌സ് സിനഡ് ഓഫീസ്). മരുമക്കള്‍: മനോജ്‌ തോമസ്, സുനില്‍ എബ്രഹാം, ആന്‍സി ബാബു (ഇരുവരും ബിലീവേഴ്‌സ് ഹോസ്പിറ്റല്‍, തിരുവല്ല).


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ