എഴുമറ്റൂർ, ചെറുകോൽപ്പുഴ-പൂവനക്കടവ് റോഡിൽ മാക്കാടിനു സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.
ചാലപ്പള്ളി സ്വദേശി അനൂപ് (28),റാന്നി സെയ്ന്റ് തോമസ് കോളേജ് അധ്യാപകൻ വിനോദ് കുമാർ എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എതിർവശങ്ങളിൽനിന്ന് എത്തിയ വണ്ടികൾ നേരെ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.