കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രത്തിനു സമീപമുള്ള ഒരേക്കർ സ്ഥലത്തെ പുരയിടത്തിനു തീപിടിച്ചു. വലിയപറമ്പിൽ വിജയന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പിടിച്ചത്.
സമീപവാസികൾ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്നു തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീ അണയ്ക്കുകയായിരുന്നു. ഫയർ സ്റ്റേഷൻ ഓഫീസർ ആർ. ബാബു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുസൂദനൻ നായർ, വാർഡ് മെംബർ വി.എസ്. സിന്ധു തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.