മല്ലപ്പള്ളി ചന്ത റോഡ് പണി നീളുന്നു

മല്ലപ്പള്ളി ശ്രീകൃഷ്ണവിലാസം ചന്തയിലേക്കുള്ള വഴി നവീകരിക്കാൻ ഇളക്കിയിട്ടിറ്റ് ദിവസങ്ങളായി. റോഡ് കൊത്തിയിളക്കിയിട്ട് ഒരാഴ്ചയായിട്ടും പണി ആരംഭിച്ചിട്ടില്ല. ഇളകി കിടക്കുന്ന റോഡിൽ കൂടി കാൽനട പോലും വയ്യാത്ത സ്ഥിതിയാണ്. റോഡിൽ മെറ്റൽ മണൽ മിശ്രിതം വിരിച്ച് റോളർ ഓടിച്ച് ഉറപ്പിച്ചതിന് ശേഷം കൊരുപ്പുകട്ടകൾ പാകുകയും വശങ്ങൾ കോൺക്രീറ്റുചെയ്യുകയും വേണം.

ചന്തയിൽ ഉള്ള കെട്ടിടങ്ങൾ എല്ലാം തന്നെ തകർച്ചയുടെ വക്കിലാണ്. റോഡ് വശങ്ങളിലാണ് കച്ചവടം നടക്കുന്നത്. റോഡുപണി നീളുന്നതിനാൽ വ്യാപാരികൾ ബുദ്ധിമുട്ടുന്നു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പണിയുന്നത്. റോഡ് പണി ഉടൻ പൂർത്തിയാകുമെന്നാണ് മെമ്പർ സിന്ധു സുഭാഷ് കുമാർ അറിയിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ