ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ച്‌ വെടിവെച്ചയാൾ അറസ്റ്റിൽ

 ലൈസൻസില്ലാത്ത തോക്കുപയോഗിച്ച് വെടിവെച്ച കേസിൽ ചുങ്കപ്പാറ മണ്ണിൽ റോബിൻ കോശിയെ (41) പെരുമ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ എം.ആർ.സുരേഷ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് വീടിന് സമീപം ഇയാൾ രണ്ടുതവണ നിറയൊഴിച്ചതെന്ന് ബന്ധുവായ കോശി തോമസ് നൽകിയ പരാതിയിൽ പറയുന്നു. ആർക്കും പരിക്കില്ല.

തുടർന്ന് തോക്ക് വലിച്ചെറിഞ്ഞ് വീട്ടിലേക്ക് പോകുകയും ചെയ്തു. മുമ്പ് അമേരിക്കയിലായിരുന്ന ഇയാൾ പത്തുവർഷത്തോളമായി നാട്ടിലുണ്ട്.

പോലീസ് രാത്രിയിൽ നടത്തിയ തിരച്ചിലിൽ തോക്കും എട്ട് തിരകളും കണ്ടെത്തി. ഒരു തിര മാത്രം നിറച്ച് വെടിവയ്ക്കാവുന്ന നാടൻ തോക്കാണ് ഉപയോഗിച്ചത്. ഇതിന് അനുമതിപത്രം ഇല്ലാത്തതാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ റോബിനെ റിമാൻഡുചെയ്തു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ