മല്ലപ്പള്ളിയിൽ സൂപ്പർ മാർക്കറ്റിൽ കള്ളൻ കയറി

മല്ലപ്പള്ളി ആനിക്കാട്‌ റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ-മാര്‍ട്ട്‌ സുപ്ലര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം രാത്രി കള്ളൻ കയറി. കടയുടെ വാതിലിന്റെ ചില്ലുകള്‍ തകര്‍ത്താണു മോഷ്ടാവ്‌ അകത്ത്‌ കടന്നത്‌. 36000 രൂപയോളം നഷ്ടമായതായി കടക്കാരൻ പറയുന്നു. സമീപത്തായി പാര്‍ക്ക്‌ ചെയ്തിരുന്ന സ്കൂട്ടറും മോഷണം പോയിട്ടുണ്ട്.ആനിക്കാട് നന്നൂര്‍പടവില്‍ കരരിമ്പോലില്‍ വിശാലിന്റെ ഉടമ സ്ഥതയിലുള്ളതാണു സുപ്പര്‍ മാർക്കറ്റ്.

ഇന്നലെ പുലർച്ചെ ആണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. രാവിലെ സമീപത്തുള്ള കടക്കാരൻ വന്നപ്പോളാണ് മോഷണ വിവരം അറിയുന്നത്. കടയുടെ പൊട്ടിയ ചില്ല് കൊണ്ട് മോഷ്ടാവിന്റെ ശരീരത്തിൽ മുറിവുണ്ടായിട്ടുണ്ട് എന്നാണ് നിഗമനം. കടക്കുള്ളിൽ രക്തം കട്ട പിടിച്ചു കിടപ്പുണ്ട്.  

കീഴുവായ്‌പ്പൂർ പോലീസ് കേസ്സെടുത്തു അനേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ