ആനിക്കാട് പഞ്ചായത്തിനോടുള്ള പി ഡബ്ല്യൂ ഡി യുടെ അവഗണനക്കെതിരെ നാളെ പ്രതിഷേധ ധർണ്ണ

 ആനിക്കാട് പഞ്ചായത്തിനോടുള്ള പി ഡബ്ല്യൂ ഡി  യുടെ അവഗണനക്കെതിരെയും,  കാവനാൽ കടവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും   പുന്നവേലി വികസന സമിതി, പി കെ കർമ്മ സമിതി,  കുളത്തുങ്കൽ ചാരിറ്റബിൾ സൊസൈറ്റി എന്നീ സംഘടനകൾ  സംയുക്തമായി  നാളെ  (ചൊവ്വ)  രാവിലെ 10 മണിക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.  

മല്ലപ്പള്ളി ആനിക്കാട് റോഡിലെ പാലത്തിന് സമീപത്ത് നിന്നും പദയാത്ര ആരംഭിച്ച്  10.30 ന്  പി ഡബ്ല്യൂ ഡി ഓഫീസിനു മുൻപിലെത്തി  പ്രതിഷേധ ധർണ്ണ ആരംഭിക്കും. പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നാളെ  രാവിലെ 10 മണിക്ക് മുമ്പായി ആനിക്കാട് പാലത്തിന് സമീപം എത്തേണ്ടതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ