തിരുവല്ലയിൽ 1.7 ലക്ഷം രൂപയും സ്‌കൂട്ടറുമായി മോഷ്ടാവ് കടന്നു

 തിരുവല്ല പൊടിയാടിയിൽ സ്‌കൂട്ടറിനുള്ളിൽ ലക്ഷത്തിലധികം രൂപയുംവെച്ച് താക്കോൽ ഊരാതെ ഉടമ മാറിയതക്കത്തിൽ പണവും വാഹനവുമായി മോഷ്ടാവ് കടന്നു. പൊടിയാടി ജങ്ഷനിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചിറപ്പറമ്പിൽ തോമസ് എബ്രഹാമിന്റെ 1.7 ലക്ഷം രൂപയും സ്‌കൂട്ടറുമാണ് മോഷണം പോയത്.

പൊടിയാടിയിലെ സ്വകാര്യബാങ്കിന് മുൻപിൽ ഉച്ചയ്ക്ക് 12.20-നാണ് സംഭവം. സഹകരണസംഘത്തിൽ വായ്പ അടയ്ക്കാനായി കരുതിയ പണമാണ് നഷ്ടപ്പെട്ടത്. മകനെയും കൂട്ടിയാണ് ജങ്ഷനിലെ സ്വകാര്യ ബാങ്കിലെത്തിയത്. മകൻ ഇടപാടുകൾക്കായി ബാങ്കിനുള്ളിലേക്ക് പോയി. അല്പസമയം കഴിഞ്ഞിട്ടും മകനെ കാണാത്തതിനാൽ തോമസും അകത്തേക്കുപോയി. സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുക്കാതെയാണ് പോയത്. തിരികെയെത്തിയപ്പോൾ സ്കൂട്ടറില്ലായിരുന്നു. 

പോലീസ്സ മീപത്തെ സി.സി.ടി.വി.കൾ പരിശോധിച്ചത്തിൽ വേറൊരാൾ സ്‌കൂട്ടർ ഓടിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായി പുളിക്കീഴ് പോലീസ് അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ