കറുകച്ചാലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

 കറുകച്ചാലിന് സമീപം നെത്തല്ലൂർ ജങ്ഷനിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞു സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചേനപ്പാടി സ്വദേശി ടിറ്റു യോഹന്നാൻ(22) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ 7.45 ഓടു കൂടിയായിരുന്നു അപകടം.

ആളെ കയറ്റാൻ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെയും കോളേജ് ബസിന്റെയും ഇടയ്ലേക്ക് സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പൊൻകുന്നം ഭാഗത്തേയ്ക്ക് പോകുകയിരുന്നു സ്വകാര്യ ബസിന്റെയും കറുകച്ചാൽ ഭാഗത്തേയ്ക്ക് പോകുകയിരുന്നു പാമ്പാടി ആർ ഐ റ്റി എഞ്ചിനീയറിംഗ് കോളേജിലെ ബസിന്റെയും ഇടയിലേക്ക് അമിത വേഗതയിലെത്തിയ സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തിൽ യുവാവ് തത്ക്ഷണം മരിച്ചു. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ