വെണ്ണിക്കുളം പോളിടെക്‌നിക് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ഏപ്രിൽ 25-ന്

 മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക ഗവ.പോളിടെക്‌നിക് കോളേജിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ഏപ്രിൽ 25 രണ്ടിന് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. അഡ്വ. മാത്യു. ടി.തോമസ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. അടക്കമുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

1984-ൽ സ്ഥാപിതമായ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയൽ സർക്കാർ പോളിടെക്‌നിക് കോളേജിൽ ഓട്ടോമൊബൈൽ, സിവിൽ, കംപ്യുട്ടർ, ഇലക്ട്രോണിക്സ്, എന്നീ നാല് വിഭാഗങ്ങളിലായി എൻജിനീയറിങ്ങ് ഡിപ്ലോമ കോഴ്‌സുകൾ നടത്തുന്നു.

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് -സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന കോളേജിൽ കിഫ്‌ബി ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം തീർത്തത്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ