തിരുവല്ല ചുമത്രയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് കവർച്ച. മുണ്ടകത്തിൽ ജോണിന്റെ വീട്ടിലാണ് കവർച്ച. അഞ്ച് പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. ജോണും കുടുംബവും ഒരുമാസമായി വിദേശത്താണ്.
നാട്ടിലുള്ള മകൾ വീട് ശുചീകരണത്തിനായി ചൊവ്വാഴ്ചയെത്തിയപ്പോൾ മുൻവാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. തുടർന്ന് ഉള്ളിൽ പരിശോധന നടത്തിയപ്പോഴാണ് ആഭരണം നഷ്ടമായ വിവരം അറിയുന്നത്. തിരുവല്ല പോലീസിൽ പരാതി നൽകി.