തിരുവല്ലയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം

തിരുവല്ലയിലെ കാരക്കലിൽ  അടച്ചിട്ടിരുന്ന വീട് കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 5000 രൂപയും മോഷടിച്ചു.

പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിൽ കാരക്കൽ ശ്രീമാധവത്തിൽ മുരളിധരൻ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വീട്ടിലെ ചെടികള്‍ക്ക് വെള്ളം ഒഴിക്കാനായി അയല്‍വാസി എത്തി ഗേറ്റ് തുറന്നപ്പോഴാണ് വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രണ്ട് കിടപ്പുമുറകളുടെയും അലമാരകള്‍ കുത്തിത്തുറന്ന് സാധന സാമഗ്രികള്‍ എല്ലാം വാരി വലിച്ചിട്ട് നിലയില്‍ കാണപ്പെട്ടത്.

വീട്ടുടമസ്ഥനായ മുരളീധരൻ പിള്ളയും ഭാര്യയും കഴിഞ്ഞ മാസം മുപ്പതാം തീയതി കാനഡയിൽ ഉള്ള മകനെയും ഭാര്യയും സന്ദർശിക്കുവാൻ പോയിരിക്കുകയായിരുന്നു. മുരളീധരൻ പിള്ളയുടെ സഹോദരൻ നൽകിയ പരാതിയിൽ സമീപ വീടുകളിലെ സിസിടിവി ക്യാമറകൾ അടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ