അജൈവമാലിന്യ ശേഖരണവിവരങ്ങൾ അറിയാൻ ഹരിതമിത്രം ആപ്പ്

ഹരിതകർമസേന വഴി കല്ലൂപ്പാറയിലെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും നടത്തുന്ന അജൈവ മാലിന്യ ശേഖരണത്തിന്റെ വിവരങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ അറിയുന്നതിനുള്ള ഹരിതമിത്രം ആപ്ലിക്കേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ നിർവഹിച്ചു. മനുഭായി മോഹൻ അധ്യക്ഷത വഹിച്ചു. ബെൻസി അലക്സ്, എബി മേക്കരിങ്ങാട്ട്, രാമചന്ദ്രൻ, ലൈസാമ്മ സോമർ, മോളിക്കുട്ടി ഷാജി, ജോളി റെജി തുടങ്ങിയവർ പ്രസംഗിച്ചു. ഹരിതകർമസേനയുടെ യൂസർഫീ ശേഖരണം, കലണ്ടർ പ്രകാരമുള്ള പാഴ്‌വസ്തുശേഖരണം യൂസർഫീ നൽകാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ എന്നിവ ആപ്പ് വഴി കൃത്യമായി അറിയാൻ കഴിയും. ആപ്പ് വിന്യസിക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് സ്റ്റിക്കർ പതിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ